തിരുവനന്തപുരം:ഡൽഹി പോലീസ് കോൺസ്റ്റബിൾ നിയമന പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. ആകെ 7547 ഒഴിവുകളാണ് ഉള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 നവംബർ 14 മുതൽ 2023 ഡിസംബർ 15വരെ വിവിധ ഘട്ടങ്ങളിലായി നടക്കും. ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. സ്ത്രീകൾക്കും എസ് സി , എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും വിമുക്തഭടന്മാർക്കും അപേക്ഷ ഫീസ് ഇല്ല . യോഗ്യതകൾ, പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് https://ssc.nic.in, http://ssckkr.kar.nic.in എന്ന വെബ്സൈററ് സന്ദർശിക്കുക.
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...