പ്രധാന വാർത്തകൾ
ഇന്ന് 7 ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധിമാസ് കമ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അനധ്യാപക തസ്തികയിൽ ഒഴിവുകൾ: അപേക്ഷ ഓഗസ്റ്റ് 5വരെആർസിഎഫ്എല്ലിൽ അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ജൂലൈ 19വരെസൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്സുമാരുടെ ഒഴിവുകൾ: കൊച്ചിയിൽ 22മുതൽ അഭിമുഖംകെഎസ്ആർടിസിയിൽ താത്കാലിക ഒഴിവ്: യോഗ്യത എസ്എസ്എൽസികേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 22വരെകാലിക്കറ്റ്‌ സർവകലാശാലയിൽ അധ്യാപക ഒഴിവുകൾ: അപേക്ഷ ജൂലൈ 30വരെവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: അഭിമുഖ തീയതികൾ അറിയാംവിവിധ തസ്തികകളിലെ പി.എസ്.സി നിയമനം: ഒഎംആർ പരീക്ഷാ തീയതികൾഡിപ്പാർട്ട്മെൻ്റൽ പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 14വരെ

എംജി പരീക്ഷകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

Sep 14, 2023 at 5:00 pm

Follow us on

കോട്ടയം: ആറാം സെമസ്റ്റർ ബാച്ച്‌ലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ്(2020 അഡ്മിഷൻ റഗുലർ, 2016-2019 അഡ്മിഷനുകൾ സപ്ലിമെൻററി, 2013, 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) കോഴ്‌സിൻറെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾക്ക് സെപ്റ്റംബർ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി സെപ്റ്റംബർ 29നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 30നും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ രണ്ടാം സെമസ്റ്റർ എം.എഡ്(സി.എസ്.എസ് – 2022-24 ബാച്ച് റഗുലർ, 2021-23 ബാച്ച് സപ്ലിമെൻററി) എക്‌സ്റ്റേണൽ പരീക്ഷ – സെപ്റ്റംബർ 2023 സെപ്റ്റംബർ 29ന് ആരംഭിക്കും.സെപ്റ്റംബർ 20 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. സെപ്റ്റംബർ 21ന് പിഴയോടു കൂടിയും സെപ്റ്റംബർ 25 വരെ സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2014 മുതൽ 2016 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക്(2014 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ 28 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. പിഴയോടു കൂടി സെപ്റ്റംബർ 29നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 30നും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2020 അഡ്മിഷൻ റഗുലർ, 2016 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ ഒക്ടോബർ ഒൻപതിന് ആരംഭിക്കും.
സെപ്റ്റംബർ 26 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. സെപ്റ്റംബർ 28 വരെ പിഴയോടു കൂടിയും സെപ്റ്റംബർ 29ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ

പ്രാക്ടിക്കൽ
രണ്ടാം സെമസ്റ്റർ ബി.വോക് അഗ്രോ ഫുഡ് പ്രോസസിംഗ്(പുതിയ സ്‌കീം – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2021 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 20ന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്‌സ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ (http://mgu.ac.in)

Follow us on

Related News