ഗസ്റ്റ് അധ്യാപകർ, മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ: തൊഴിൽ വാർത്തകൾ

Sep 14, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:സർക്കാർ വനിതാ കോളജിൽ ഹോം സയൻസ് വിഭാഗത്തിൽ 2023-24 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബർ 19 നു രാവിലെ 10.30 നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം ഇവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്ത രേഖകൾ എന്നിവ സഹിതം പ്രിൻസിപ്പാളിന്റെ ചേംബറിൽ അഭിമുഖത്തിന് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ

കാര്യവട്ടം സർക്കാർ കോളജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ തയ്യാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 26ന് രാവിലെ 11ന് പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിനു ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471 2417112

മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു. ആകെ 2 ഒഴിവ്. പ്രതിമാസ വേതനം 18390 രൂപ. ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും. യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.

Follow us on

Related News