തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സിലേക്ക് കോളജ് ഓപ്ഷൻസ് സമർപ്പിച്ചവരുടെ അഞ്ചാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത പേയ്‌മെന്റ് സ്ലിപുമായി ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ സെപ്റ്റംബർ 7 നകം ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടച്ചവർ അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 8 നകം അഡ്മിഷൻ നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
തിരുവനന്തപുരം:ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ പുറത്ത് വിട്ട സംഭവത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന...