തിരുവനന്തപുരം:പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം. രണ്ടാം ഘട്ട അലോട്ട്മെന്റിൽ സർവീസ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹത നേടിയവർക്ക് ഓപ്ഷൻ രജിസ്ട്രേഷനുള്ള അവസരം ലഭ്യമാക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300
ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു
സംസ്ഥാനത്തെ 2023 ലെ ബിഎസ്‌സി നഴ്‌സിംങ് കോഴ്‌സിലേക്ക് ട്രാൻജൻഡർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ അപേക്ഷിച്ചവരുടെ ഇൻഡക്‌സ് മാർക്ക് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാർക്കുകളാണ് ഇൻഡക്‌സ് മാർക്കിന് പരിഗണിച്ചിരിക്കുന്നത്. അപേക്ഷാർഥികൾക്കു പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ എൽ ബി എസ് ഫെസിലിറ്റേഷൻ സെന്ററുകളിൽ പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.