പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്

Aug 26, 2023 at 7:00 pm

Follow us on

തിരുവനന്തപുരം:പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം. രണ്ടാം ഘട്ട അലോട്ട്മെന്റിൽ സർവീസ് ക്വാട്ടയിൽ പ്രവേശനത്തിന് അർഹത നേടിയവർക്ക് ഓപ്ഷൻ രജിസ്ട്രേഷനുള്ള അവസരം ലഭ്യമാക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300

ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ 2023 ലെ ബിഎസ്‌സി നഴ്‌സിംങ് കോഴ്‌സിലേക്ക് ട്രാൻജൻഡർ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന സീറ്റിൽ അപേക്ഷിച്ചവരുടെ ഇൻഡക്‌സ് മാർക്ക് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹയർ സെക്കന്ററി രണ്ടാംവർഷ പരീക്ഷയുടെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാർക്കുകളാണ് ഇൻഡക്‌സ് മാർക്കിന് പരിഗണിച്ചിരിക്കുന്നത്. അപേക്ഷാർഥികൾക്കു പരാതിയുണ്ടെങ്കിൽ സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിൽ എൽ ബി എസ് ഫെസിലിറ്റേഷൻ സെന്ററുകളിൽ പരാതി നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2560363, 364.

Follow us on

Related News