തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 20ന് രാവിലെ 11 മുതൽ ഉച്ച ഒരു മണിവരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ സൗകര്യം http://kscsa.org യിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാം. തിരുവനന്തപുരം – 8281098863, 8281098862, 8281098861, 0471-2313065, 2311654. ആലുവ – 8281098873.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....