പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പ്ലസ് വൺ അവസാന സ്പോട്ട് അഡ്മിഷൻ: പ്രവേശനം നാളെ രാവിലെ 10മുതൽ

Aug 24, 2023 at 5:00 pm

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം നാളെ അവസാനിക്കും. ഇന്ന് വൈകിട്ടുവരെ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ നാളെ പുലർച്ചെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്, റാങ്ക്‌ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ ആഗസ്റ്റ് 25ന് ‌രാവിലെ 10 മുതൽ 12 മണിക്കു മുമ്പായി ഹാജരാകണം. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന രണ്ട് പേജുള്ള CANDIDATE’S RANK റിപ്പോർട്ട് (പ്രിന്റൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്‌കൂളധികൃതർ പ്രിന്റ് എടുത്ത് നൽകണം). യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവയുടെ അസൽ രേഖകളും ഫീസുമായി റിപ്പോർട്ട് ചെയ്യണം.

Follow us on

Related News