തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ ഭാഗമായി വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് തിരുവനന്തപുരം ശ്രീചിത്ര ഹോം സന്ദർശിച്ചു. കുട്ടികളോടൊപ്പം കുറേ നേരം ചെലവഴിച്ച മന്ത്രി കുട്ടികളെ ഊഞ്ഞാലാട്ടിയും പാട്ടുപാടിയും പങ്കുചേർന്നു. കുട്ടികളും മന്ത്രിയും ചേർന്ന് ഓണപ്പാട്ടുകൾ പാടി. ശ്രീചിത്രയിലെ എല്ലാ കുട്ടികൾക്കും ഓണക്കോടി നൽകാനായി കാനറ ബാങ്ക് നൽകിയ 95,000 രൂപ മന്ത്രി, ശ്രീചിത്ര സൂപ്രണ്ട് ബിന്ദുവിന് കൈമാറി. ഐസ്‌ക്രീം ഉൾപ്പെടെ സ്വീറ്റ്സും വനിത വികസന കോർപറേഷൻ നൽകിയ 30,000 രൂപ വിലവരുന്ന മറ്റ് വസ്ത്രങ്ങളും മന്ത്രി കൈമാറി.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...