പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

എംജി സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

Aug 24, 2023 at 5:00 pm

Follow us on

കോട്ടയം:മറവിരോഗികളുടെയും മുതിരന്നവരുടെയും പരിപാലനവും കൗൺസിലിങും എന്ന വിഷയത്തിൽ മഹാത്മാ ഗാന്ധി സർവകലാശാലാ ഇൻറർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസബിലിറ്റി സ്റ്റഡീസും(ഐ.യു.സി.ഡി.എസ്) പാലാ ഡിമെൻഷ്യ കെയറും സംയുക്തമായി നടത്തുന്ന ആറു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രീ ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല.
ക്ലാസുകൾ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും. ഫോൺ: 9072014360, 9495213452.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റർ എൽ.എൽ.എം(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2019,2020 അഡ്‌നിഷനുകൾ സപ്ലിമെൻററി, 2018 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2018ന് മുൻപുള്ള അഡ്മിഷനുകൾ രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകൾ സെപ്റ്റംബർ 28ന് ആരംഭിക്കും. സെപ്റ്റബർ 11 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. പിഴയോടു കൂടി സെപ്റ്റംബർ 12നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 13നും അപേക്ഷ സ്വീകരിക്കും. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകൾ എം.ബി.എ(20112014 അഡ്മിഷനുകൾ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് സെപ്റ്റംബർ 18 വരെ അപേക്ഷ നൽകാം. പിഴയോടു കൂടി സെപ്റ്റംബർ 19നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 20നും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് എം.എസ്.സി( ബേസിക് സയൻസസ് – സ്റ്റാറ്റിസ്റ്റിക്‌സ്, ബേസിക് സയൻസസ് – കെമിസ്ട്രി, ബേസിക് സയൻസസ് – ഫിസിക്‌സ്, കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻറ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ് – ഡേറ്റാ സയൻസ്), എം.എ (ഇംഗ്ലീഷ്) (2022,2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും – ജൂലൈ 2023) പരീക്ഷകൾ സെപ്റ്റംബർ 19ന് ആരംഭിക്കും.

ഒൻപതാം സെമസ്റ്റർ പഞ്ചവത്സര ഇൻറഗ്രേറ്റഡ് ബി.എ എൽ.എൽ.ബി, ബി.ബി.എ എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി പരീക്ഷകൾ സെപ്റ്റംബർ എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ കേന്ദ്രം
സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്ന്, നാല് സെമസ്റ്റർ എം.എ, എം.കോം, എം.എസ്.സി(2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് പരീക്ഷാ കേന്ദ്രം അനുവദിച്ചു. വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ. വിദ്യാർഥികൾ രജിസ്റ്റർ ചെയ്ത സെൻററിൽ നിന്നും ഹാൾ ടിക്കറ്റ് വാങ്ങി അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.

പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ എം.എസ്.സി ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ നാലു മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് മൈക്രോബയോളജി(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ ഏഴു മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്(റഗുലർ, സപ്ലിമെൻററി, ഇംപ്രൂവ്‌മെൻറ് – മാർച്ച് 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ എട്ടു വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News