പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

ബിടെക് ലാറ്ററൽ എൻട്രി ഒന്നാംഘട്ട അലോട്ട്‌മെന്റ്

Aug 24, 2023 at 3:15 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023 അധ്യയന വർഷത്തെ ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റെടുത്ത ഫീ പേയ്‌മെന്റ് സ്ലിപ് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖയിൽ ഹാജരാക്കി ആഗസ്റ്റ് 26 നകം നിർദ്ദിഷ്ട ഫീസ് അടയ്ക്കണം. ഓൺലൈനായും ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റഗുലർ അലോട്ടമെന്റുകളിൽ പരിഗണിക്കപ്പെടുകയുമില്ല.

ഫീസ് അടച്ചവർ കോളജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്കുള്ള ഓപ്ഷൻ പുനഃക്രമീകരണം ആഗസ്റ്റ് 26 വരെയാണ്.

എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയുടെ മൂന്നാം സെമസ്റ്ററിലേക്കുള്ള ഇന്റർ കോളജ് ട്രാൻസ്ഫർ പൂർത്തിയാകാത്തതിനാൽ എ.ഐ.സി.ടി.ഇ നിബന്ധനപ്രകാരമുള്ള 10 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ഇപ്പോൾ അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ബിടെക് അഡ്മിഷനിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ ഇപ്പോൾ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 9 ന് ഇന്റർ കോളജ് ട്രാൻസ്ഫർ പൂർത്തിയാകുന്ന മുറയ്ക്ക് ഈ സീറ്റുകൾ കൂടി കണക്കിലെടുത്ത് മൂന്നാം അലോട്ട്‌മെന്റ് നടത്തും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363.

Follow us on

Related News