തിരുവനന്തപുരം: വ്യോമ സേനയിൽ അഗ്നിവീർ വായു (മ്യുസിഷൻ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം.
അപേക്ഷിക്കുന്നവർ എസ്എസ്എൽസി പാസായവരും, സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരും ആയിരിക്കണം. അപേക്ഷകരുടെ പ്രായം 2002 ഡിസംബർ 26 – 2006 ജൂൺ 26 കാലയളവിൽ ജനിച്ചവരായിരിക്കണം.
അപേക്ഷിക്കുന്നവർക്കായി
സെപ്റ്റംബർ 12 മുതൽ 17 വരെ ഗുവാഹത്തി, സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ ആയി റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നതാണ്. സെപ്റ്റംബർ 15, 16 തീയ്യതികളിൽ സെക്കന്ദരാബാദിലായിരിക്കും കേരളത്തിൽ നിന്നുള്ളവർക്കായി റാലിയുണ്ടാവുക.
റാലിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി https://agnipathvayu.cdac.in
എന്ന വെബ് സൈറ്റ് സന്ദർശിക്കുക.