തിരുവനന്തപുരം: ഈ അധ്യയന
വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷൻ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. http://hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴി റാങ്ക് ലിസ്റ്റ് പരിശോധിക്കാം. വിവിധ അലോട്മെന്റുകൾ പ്രകാരമുള്ള പ്രവേശനവും സ്കൂൾ, കോമ്പിനേഷൻ മാറ്റവും പൂർത്തിയായ സാഹചര്യത്തിലാണ് ബാക്കിയുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനത്തിനു ശേഷം ബാക്കി വന്ന ഒഴിവുകളിലേക്കാണ് സ്പോട്ട് അഡ്മിഷൻ. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ഇന്ന് (21ന്) ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി അതത് സ്കൂളുകളിൽ നേരിട്ടെത്തി സ്പോട്അഡ്മിഷൻ നേടണം. സ്പോട്ട് അഡ്മിഷനോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാകും.
നവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി
തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ശരീഫിലെ വാർഷിക ഉറൂസിന്റെ ആദ്യ ദിവസമായ നവംബർ...









