പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ:അപേക്ഷ രാവിലെ 9മുതൽ

Aug 19, 2023 at 7:20 am

Follow us on

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്റെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://hscap.keralà.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 9മുതൽ വിദ്യാർത്ഥികൾക്ക് സ്പോട്ട് അഡ്മിഷനായി അപേക്ഷ നൽകാം.
വിവിധ അലോട്ടമെന്റുകളിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്കാണ് അവസരം. 20ന് വൈകിട്ട് 4വരെ അപേക്ഷ സമർപ്പിക്കാം.


നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്ക് അപേക്ഷിക്കാൻ സാധിക്കില്ല. മുൻ അലോട്ട്മെന്റുകളിൽ നോൺ-ജോയിനിങ് ആയവർ, ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിയവർ എന്നിവർക്കും അപേക്ഷിക്കാൻ സാധിക്കില്ല. അപേക്ഷിക്കുമ്പോൾ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്കനുസൃതമായി എത്ര സ്‌കൂൾ /കോഴ്സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. അപേക്ഷകളുടെ അടിസ്ഥാനത്തിൽ 21ന് പുലർച്ചെ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ അലോട്മെന്റ് പ്രകാരം 21ന് രാവിലെ 10മുതൽ വിദ്യാർത്ഥികൾ അലോട്മെന്റ് ലഭിച്ച സ്കൂളിൽ ഹാജരായി പ്രവേശനം നേടണം. ഈ സ്പോട്ട് അഡ്മിഷനോട് കൂടി ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിക്കും.

Follow us on

Related News