കൊല്ലം:സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താൽക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് (13 ഒഴിവ്) തസ്തികയിലേക്ക് ജനറൽ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കിൽ ബി എസ് സി നഴ്സിങ് കൗൺസിൽ രജിസ്ട്രേഷനാണ് യോഗ്യത. 18നും 41 വയസ്സിനും ഇടയിലുള്ളവരായിരിക്കണം. 17,000 രൂപ പ്രതിമാസ വേതനം. ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇ-മെയിലിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ നൽകണം. അപേക്ഷകൾ നൽകേണ്ട അവസാന തീയതി ആഗസ്റ്റ് 22 വൈകുന്നേരം അഞ്ച് മണി. ഇന്റർവ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതൽ കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കും.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...