പ്രധാന വാർത്തകൾ
റെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻ

KEAM 2023: എംബിബിഎസ് / ബിഡിഎസ് രണ്ടാം ഘട്ട അലോട്ട്മെന്റ്

Aug 19, 2023 at 4:49 pm

Follow us on

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും 2023 വര്‍ഷത്തെ എംബിബിഎസ്‌/ബിഡിഎസ്‌ കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ്‌ നടപടികൾ തുടങ്ങി. എംബിബിഎസ്‌ / ബിഡിഎസ്‌ കോഴ്സുകളില്‍ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്‌മെന്റിലേക്ക്‌ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികൾ “Confirm” ബട്ടണ്‍ ക്ലിക്ക്‌ ചെയ്ത്‌ ഓണ്‍ലൈൻ കണ്‍ഫര്‍മേഷൻ നിര്‍ബന്ധമായും നടത്തണം. ഓണ്‍ലൈൻ കണ്‍ഫര്‍മേഷനെ തുടര്‍ന്ന്‌ ഹയർ ഓപ്ഷർ പുന:ക്രമീകരണം/ ആവശ്യമില്ലാത്തവ റദ്ദാക്കല്‍ എന്നിവയ്ക്കുള്ള സൗകര്യം ആഗസ്റ്റ് 22 രാവിലെ 10 വരെ http://cee.kerala.gov.in ൽ ലഭ്യമാണ്.


ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എം.ബി.ബി.എസ്/ ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് ആഗസ്റ്റ് 25 വൈകുന്നേരം പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയ ഫീസ്/ ബാക്കി തുക (ബാധകമെങ്കിൽ) ഓൺലൈൻ പേയ്‌മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ അടച്ച ശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/ കോളജിൽ ഹാജരായി പ്രവേശനം നേടണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Follow us on

Related News