തിരുവനന്തപുരം: ഈ അധ്യയന
വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷനായി നാളെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ അലോട്മെന്റുകൾ പ്രകാരമുള്ള പ്രവേശനവും സ്കൂൾ, കോമ്പിനേഷൻ മാറ്റവും പൂർത്തിയായ സാഹചര്യത്തിലാണ് ബാക്കിയുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വരുന്നത്. ജില്ലയ്ക്കകത്തും പുറത്തുമുള്ള ട്രാൻസ്ഫർ അലോട്മെന്റ് പ്രവേശനം ഇന്നലെയാണ് അവസാനിച്ചത്. ഇനി സ്കൂളുകളിൽ ഒഴിവുള്ള സീറ്റുകളുടെ വിവരം നാളെ പ്രവേശന
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്ക് 21ന് വൈകിട്ട് 4നുള്ളിൽ നേരിട്ടെത്തി ആ സീറ്റുകളിൽ സ്പോട് അഡ്മിഷൻ നേടാം. സ്പോട്ട് അഡ്മിഷനോടെ ഈ വർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാകും.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....