തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ വിഷയങ്ങളില്‍ ഒന്നില്‍) ചെയ്യുന്നതിന് 500 രൂപ ഫൈനോടു കൂടി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 25 വരെ നീട്ടി. ഫോണ്‍ :0494 2407356.
പ്രാക്ടിക്കല്‍ പരീക്ഷകൾ
🌐നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എം.വോക്. മള്‍ട്ടിമീഡിയ നവംബര്‍ 2021, 2022 നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022, 2023 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫിഷ് പ്രോസസിംഗ് ടെക്‌നോളജി നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 22, 23 തീയതികളില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് നവംബര്‍ 2021, 2022 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 21, 22 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലങ്ങൾ
എം.എ. സോഷ്യോളജി ഏപ്രില്‍ 2022 ഒന്നാം വര്‍ഷ, അവസാന വര്‍ഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 1 വരെ അപേക്ഷിക്കാം.
മൂന്ന്, നാല് സെമസ്റ്റര്‍ ബി.ടെക്. ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 12 വരെ അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2022 റഗുലര്‍ സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.