പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

Aug 15, 2023 at 6:03 am

Follow us on

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് റിസൾട്ട്‌ ആണ് പ്രസിദ്ധീകരിച്ചത്. ആകെ ലഭ്യമായ 24637 അപേക്ഷകളിൽ
കൺഫർമേഷൻ പൂർത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്. റിസൾട്ട്‌ അനുസരിച്ച് ഓഗസ്റ്റ് 16ന് രാവിലെ 10 മുതൽ പ്രവേശനം നടക്കും.

ഔദ്യോഗിക വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലെ “TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ റിസൽട്ട് പരിശോധിക്കാനുള്ള സൗകര്യം അതത് സ്കൂൾ പ്രിൻസിപ്പൾമാർ ചെയ്ത് കൊടുക്കേണ്ടതും ട്രാൻസ്ഫർ അലോട്ട്മെന്റ് ലെറ്റർ പ്രിൻറൗട്ട് എടുത്ത് നൽകേണ്ടതുമാണ്. അതേസ്കൂളിൽ കോമ്പിനേഷൻ മാറ്റം ലഭിച്ചാലും പുതിയ അലോട്ട്മെന്റ് ലെറ്റർ പ്രകാരം പ്രവേശനം മാറ്റി കൊടുക്കേണ്ടതാണ്. യോഗ്യത സർട്ടിഫിക്കറ്റ്, റ്റി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസ്സലുകളുമായി അലോട്ട്മെൻറ് ലഭിച്ച സ്കൂൾ കോഴ്സിൽ ഓഗസ്റ്റ് 16 ന് രാവിലെ 10 മണി മുതൽ ഓഗസ്റ്റ് 17ന് വൈകിട്ട് 4 മണിക്കുള്ളിൽ പ്രവേശനം നേടേണ്ടതാണ്.

Follow us on

Related News