പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

Aug 11, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. ജൂനിയർ, സീനിയർ നാഷണൽ, മറ്റ് ഓപ്പൺ നാഷണൽ മത്സരങ്ങളിൽ ഫൈനലിൽ പ്രവേശിച്ചവർ എന്നിവർക്ക് പങ്കെടുക്കാം. നിലവിൽ സ്പോർട്സ് ഹോസ്റ്റലിലുള്ള കായിക താരങ്ങൾ പങ്കെടുക്കേണ്ടതില്ല.

16 മുതൽ 25 വയസുവരെയുള്ള പുരുഷ, വനിതാ അത്‌ലറ്റിക്‌സുകളെയാണ് പരിഗണിക്കുന്നത്. മികച്ച പരിശീലനം, താമസം, ഭക്ഷണം, വൈദ്യസഹായം, സ്പോർട്സ് കിറ്റ് തുടങ്ങിയവ സ്പോർട്സ് കൗൺസിൽ സൗജന്യമായി നൽകും. കായിക താരങ്ങൾ വയസ്, സ്പോർട്സ് പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ, സ്പോർട്സ് കിറ്റ് എന്നിവയുമായി അന്നേ ദിവസം എത്തണം.

Follow us on

Related News