പ്രധാന വാർത്തകൾ
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് നിയമനം: അപേക്ഷ സമയം നാളെ അവസാനിക്കും രാജ്യത്തെ വിവിധ സേനാവിഭാഗങ്ങളിലായി 25,487 ഒഴിവുകൾ: അപേക്ഷ 31വരെനാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയ്ക്ക് കീഴിൽ വിവിധ കോഴ്സുകൾപിജി ആയുർവേദം ഒന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രവേശനം 6വരെ മാത്രംസംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിൽ പൊതുഅവധിഎസ്എസ്എൽസി 2026 പരീക്ഷയുടെ രജി‌സ്ട്രേഷൻ സമയം നീട്ടിJEE മെയിന്‍ പരീക്ഷ അപേക്ഷയിൽ തിരുത്തലുകള്‍ക്ക്‌ ഇന്നുമുതൽ അവസരംസെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (CTET-2026) രജിസ്ട്രേഷൻ 18വരെ: പരീക്ഷ ഫെബ്രുവരി 8ന്കെൽട്രോണിൽ ജേണലിസം കോഴ്സ്: അപേക്ഷ 12വരെകേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം 

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ സമർപ്പണം തുടങ്ങി

Aug 10, 2023 at 10:52 am

Follow us on

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് പ്രസിദ്ധികരിച്ചു. വേക്കൻസി ലിസ്റ്റ് പ്രകാരമുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ആരംഭിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക്‌ ഒന്നാം ഓപ്ഷനിലാണ്‌ പ്രവേശനം നേടിയതെങ്കില്‍പ്പോലും ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാം. ജില്ലയ്ക്കകത്തോ / മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന്‌ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.

സ്‌കൂൾ /കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകൾ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ നിര്‍ദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും.

Follow us on

Related News