പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ ധനസഹായത്തോടെ താമസിച്ച് പഠിക്കാം

Aug 9, 2023 at 5:30 pm

Follow us on

തിരുവനന്തപുരം:എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും റിസർവേഷനിലും പോസ്റ്റ്‌മെട്രിക് കോഴ്‌സുകൾക്ക് പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./ഒ.ബി.സി(എച്ച്) വിഭാഗങ്ങളിലെ വിദ്യാർഥിനികൾക്കായി സംസ്ഥാന ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ ആരംഭിച്ച പോസ്റ്റ്മെട്രിക് ഹോസ്റ്റലിലേക്ക് പ്രവേശനം നേടുന്നതിന് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പും സംസ്ഥാന ഹൗസിംഗ് ബോർഡുമായി സഹകരിച്ച് പ്രവർത്തനമാരംഭിക്കുന്ന ഹോസ്റ്റലിൽ പ്രവേശനം ലഭിക്കുന്നതിന് നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസിൽ നൽകണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം, അപേക്ഷാഫോം എന്നിവ http://bcdd.kerala.gov.in, http://egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 19.

Follow us on

Related News