പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 2 ദിവസം

Aug 9, 2023 at 5:30 pm

Follow us on

തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനു നിലവിലുള്ള വേക്കന്‍സി ജില്ല / ജില്ലാന്തര സ്‌കൂൾ/കോംബിനേഷൻ ട്രാന്‍സ്ഫർ അലോട്ട്മെന്റിനായി വേക്കൻസി ലിസ്റ്റ് നാളെ (ആഗസ്‌ 10ന്‌) രാവിലെ 9ന് പ്രസിദ്ധികരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തില്‍ മെരിറ്റ് ക്വാട്ടയിലോ. സ്പോര്‍ട്സ്‌ ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക്‌ ഒന്നാം ഓപ്ഷനിലാണ്‌ പ്രവേശനം നേടിയതെങ്കില്‍പ്പോലും ട്രാന്‍സ്ഫറിന്‌ അപേക്ഷിക്കാം.

ജില്ലയ്ക്കകത്തോ / മറ്റ്‌ ജില്ലയിലേക്കോ സ്‌കൂൾ മാറ്റത്തിനോ, കോംബിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, അതേ സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന്‌ കാന്‍ഡിഡേറ്റ്‌ ലോഗിനിലെ Apply for School/Combination Transfer എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സ്‌കൂൾ /കോമ്പിനേഷന്‍ ട്രാന്‍സ്ഫറിനുള്ള അപേക്ഷകൾ കാന്‍ഡിഡേറ്റ്‌ ലോഗിനിലൂടെ ആഗസ്റ്റ് 10 ന്‌ രാവിലെ 10 മുതൽ 11ന്‌ വൈകിട്ട്‌ നാലുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദ നിര്‍ദ്ദേശങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭിക്കും.

Follow us on

Related News