തിരുവനന്തപുരം:സ്‌കോൾ-കേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കണ്ടറി ഒന്നും രണ്ടും വർഷ വിദ്യാർഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വിൽപ്പന സ്‌കോൾ-കേരളയുടെ ജില്ലാകേന്ദങ്ങൾ വഴി ആരംഭിച്ചു. http://scolekerala.org എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്ത ശേഷം പുസ്തകവില ഓഫ് ലൈനായും ഓൺലൈനായും അടച്ച് ചെലാൻ ജില്ലാ കേന്ദ്രങ്ങളിൽ സമർപ്പിച്ച് പഠനസഹായികൾ വാങ്ങാം. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളാണ് വിൽപ്പനക്ക് തയാറായിട്ടുള്ളത്.

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഇനി എനർജി ക്ലബ്ബുകൾ
തിരുവനന്തപുരം:വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി...