പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

സ്‌പോട്ട് അഡ്മിഷൻ, പ്രാക്ടിക്കൽ,പ്രോജക്ട്, വൈവ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Aug 8, 2023 at 5:00 pm

Follow us on

കോട്ടയം: സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) രണ്ടു സീറ്റുകൾ ഒഴിവുണ്ട്.അർഹരായ വിദ്യാർഥികൾ രേഖകൾ സഹിതം നാളെ(ഓഗസ്റ്റ് 10ന്) രാവിലെ 11ന് മുൻപ് കൺവെർജൻസ് അക്കാഡമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ-514) നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. ഫോൺ: 9895459052, 9605295506.

പ്രോജക്ട്, വൈവ
നാലാം സെമസ്റ്റർ എം.എ മലയാളം – ജൂൺ 2023(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ പരീക്ഷകൾ ഓഗസ്റ്റ് 21 മുതൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് – ജൂലൈ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി), നാലാം സെമസ്റ്റർ എം.ടി.ടി.എം – ജൂലൈ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകളുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ നാളെയും(ഓഗസ്റ്റ് 10)11നും നടക്കും.

നാലാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്‌സ് – ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ, കോഴ്‌സ് വൈവ വോസി പരീക്ഷകൾ ജൂലൈ 21 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
എം.എസ്.സി എൻവയോൺമെൻറൽ സയൻസ് ആൻറ് മാനേജ്‌മെൻറ്-ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 14ന് കാലടി ശ്രീശങ്കര കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് – ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് 11ന് നെടുങ്കണ്ടം എം.ഇ.എസ് കോളജിൽ നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി സൈബർ ഫോറൻസിക്‌സ്(പി.ജി.സി.എസ്.എസ് – റഗുലർ,സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 22 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്.സി ഓപ്പറേഷൻസ് റിസർച്ച് ആൻറ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(2022 അഡ്മിഷൻ റഗുലർ), എം.എസ്.സി ഫിസിക്‌സ് – മെറ്റീരിയൽ സയൻസ്(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഓഗസ്റ്റ് 23 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

Follow us on

Related News