കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടയിൽ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെൻററി അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെൻറ് ലഭിച്ചവർ ഓഗസ്റ്റ് ഒൻപതിനു വൈകുന്നേരം നാലിനു മുൻപ് പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളിൽ പ്രവേശനം നേടാത്തവരുടെ അലോട്ട്‌മെൻറ് റദ്ദാകും.
ബിരുദ സീറ്റുകൾക്ക് രജിസ്റ്റർ ചെയ്യാം
🌐മഹാത്മാ ഗാന്ധി സർവകലാശലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് റാങ്ക് ലിസ്റ്റ് വഴി പ്രവേശനത്തിനുള്ള ഒന്നാം ഫൈനൽ അലോട്ട്‌മെൻറിൻറെ ഓപ്ഷൻ രജിസ്ട്രേഷൻ/ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
ഓഗസ്റ്റ് ഒൻപതിന് വൈകുന്നേരം അഞ്ചുവരെ രജിസ്‌ട്രേഷൻ നടത്താം. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ടാ സീറ്റുകളിലേക്കും ഒൻപതാം തീയതി വൈകുന്നേരം അഞ്ചുവരെ ഓപ്ഷൻ രജിസ്ട്രേഷൻ/ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.