തിരുവനന്തപുരം:കൊല്ലം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 13 ഒഴിവുകളുണ്ട്. ജനറൽ നഴ്‌സിങ് മിഡ് വൈഫറി/ ബി.എസ്‌സി നഴ്‌സിങ് നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ ആണ് യോഗ്യത. പ്രായം 18 – 41. വേതനം 17000 രൂപ. താത്പര്യമുള്ള ഉദ്യോഗാർഥികൾ gmchkollam@gmail.com എന്ന ഇമെയിൽ വിലാസത്തിലോ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷ സമർപ്പിക്കണം. അവസാന തീയതി ഓഗസ്റ്റ് 19 നു വൈകിട്ട് അഞ്ചു മണി. അഭിമുഖം ഓഗസ്റ്റ് 23 നു രാവിലെ 11 മുതൽ കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ നടക്കും.

നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം
തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയിൽ സിവിലിയന്‍ ട്രേഡ്സ്മാന് സ്കില്‍ഡ് തസ്തികകളിലേക്ക് ഇപ്പോൾ...