പ്രധാന വാർത്തകൾ
ക്ലാസിൽ ഉഴപ്പരുത്: 5മുതൽ 9വരെ ക്ലാസുകളിൽ സബ്ജക്റ്റ്  മിനിമംസംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനംസ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാസോഷ്യൽ മീഡിയയിൽ വ്യാജ പോസ്റ്റ്: കർശന നടപടിയെന്ന് വി.ശിവൻകുട്ടിവിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ

അന്തര്‍കലാലയ കായിക മേളയ്ക്ക് കാലിക്കറ്റ്‌ സര്‍വകലാശാല വേദിയാകും

Aug 1, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ അന്തര്‍കലാലയ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് സര്‍വകലാശാലാ സ്റ്റേഡിയം വേദിയാകും. സര്‍വകലാശാലാ കാമ്പസില്‍ ചേര്‍ന്ന ഫിക്സചര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പുരുഷ ഫുട്ബോള്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജിലും വനിതകളുടേത് കോഴിക്കോട് ജെ.ഡി.ടിയിലും നടക്കും. വോളിബോള്‍ പുരുഷ വിഭാഗം മത്സരത്തിന് കോഴിക്കോട് ദേവഗിരിയും വനിതകളുടേതിന് സെന്റ് ജോസഫ്സ് ഇരിങ്ങാലക്കുടയും വേദിയാകും.

ക്രിക്കറ്റ് മത്സരങ്ങള്‍ കേരളവര്‍മ കോളേജില്‍ അരങ്ങേറും. ഹാന്‍ഡ് ബോള്‍ പുരുഷ വിഭാഗം സര്‍വകലാശാലാ കാമ്പസിലും വനിതകളേടേത് സഹൃദയ കോളേജ് കൊടകരയിലുമാണ് നടക്കുക. സോണല്‍ മത്സരങ്ങള്‍ ഈ മാസം തുടങ്ങും. ഒക്ടോബറിലാകും അന്തര്‍കലാലയ മത്സരങ്ങള്‍. പുതിയ പാഠ്യപദ്ധതി അനുസരിച്ച് സ്പോര്‍ട്സ് മാനേജ്മെന്റ്, സ്ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് എന്നീ കോഴ്സുകള്‍ തുടങ്ങാന്‍ ഒരുക്കങ്ങള്‍ നടക്കുന്നതായി യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു.

Follow us on

Related News