തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള വിവിധ സെന്ററുകളിലും പേരാമ്പ്ര റീജിണല്‍ സെന്ററിലും ഒഴിവു വരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നു. താല്‍പര്യമുള്ളവര്‍ ആഗസ്ത് 16-ന് മുമ്പായി വിശദമായ ബയോഡാറ്റ സര്‍വകലാശാലാ വെബ്‌സൈറ്റി വഴി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഗസ്റ്റ് ഫാക്കല്‍റ്റി നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോഴ്‌സിലേക്ക് ഫുഡ് എഞ്ചിനീയറിംഗ് (2 ഒഴിവ്), ഫുഡ് സയന്‍സ് (2 ഒഴിവ്), സ്റ്റാറ്റിസ്റ്റിക്‌സ് (1 ഒഴിവ്) വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ഫുഡ് സയന്‍സില്‍ എം.ടെക്., ബി.ടെക്., എം.എസ് സി., പാസായവര്‍ക്കും എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമറ്റിക്‌സ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. നെറ്റ് യോഗ്യരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്. താല്‍പര്യമുള്ളവര്‍ ആഗസ്ത് 7-ന് രാവിലെ 10.30-ന് ആവശ്യമായ രേഖകള്‍ സഹിതം സ്‌കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സില്‍ ഹാജരാകണം. ഫോണ്‍ 0494 2407345.
ഗാര്‍ഡനര്‍ വാക് ഇന്‍ ഇന്റര്‍വ്യു
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ വയനാട് ചെതലയം ഐ.ടി.എസ്.ആറില്‍ ഗാര്‍ഡനര്‍ നിയമനത്തിനായി 06.07.2023-ലെ വിജ്ഞാപന പ്രകാരം ജൂലൈ 18-ന് നടത്താന്‍ നിശ്ചയിച്ച വാക് ഇന്‍ ഇന്റര്‍വ്യൂ ആഗസ്ത് 7-ന് നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്, വിലാസം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് ഐ.ടി.എസ്.ആറില്‍ ഹാജരാകണം.