പ്രധാന വാർത്തകൾ
കേരളത്തിന്റെ കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും; മത്സരങ്ങൾ നാളെമുതൽകേരള സ്‌കൂൾ കായികമേള:അവശമായി തീം സോങ്കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പാക്കുന്ന ‘ശ്രേഷ്ഠ’ പദ്ധതി: അപേക്ഷ 30വരെഇന്ത്യൻ റെയിൽവേയിൽ ടെക്നിക്കൽ, നോൺടെക്നിക്കൽ തസ്തികളിൽ നിയമനം: ആകെ 11,420 ഒഴിവുകൾവിവിധ സർക്കാർ സ്ഥാപനങ്ങളിൽ ക്ലാർക്ക്, കാഷ്യർ, അസിസ്റ്റന്റ് നിയമനം: അപേക്ഷ 19വരെകലാ-കായിക അധ്യാപക അനുപാതം: മുൻകാല പ്രാബല്യം നൽകി പുതിയ ഉത്തരവ്ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ ജിഡി കോൺസ്റ്റബിൾ നിയമനം: കായിക താരങ്ങൾക്ക്‌ അവസരംസിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ കമ്പനി സെക്രട്ടറി നിയമനംഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വെഹിക്കിള്‍ മെക്കാനിക്, മള്‍ട്ടിസ്കില്‍ഡ് വര്‍ക്കര്‍ നിയമനം: ആകെ 542 ഒഴിവുകൾസ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണം

20,000 രൂപയുടെ യങ് കേരള ഫെലോഷിപ്പ് പ്രോഗ്രാം:ബിരുദധാരികൾക്ക് അപേക്ഷിക്കാം

Jul 29, 2023 at 7:33 pm

Follow us on

തിരുവനന്തപുരം:പൊതുഭരണ വകുപ്പിന് കീഴിലുള്ള കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ യങ് കേരള ഫെല്ലോഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 21 മുതൽ 32 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം ഉണ്ടായിരിക്കണം. ഒരു വർഷക്കാലത്തേക്കാണ് ഫെല്ലോഷിപ്പ് പദ്ധതി. 14 ജില്ലകളിൽ നിന്നും ഓരോരുത്തരെ തെരഞ്ഞെടുക്കും. ഓരോ മാസവും 20,000 രൂപ സ്റ്റൈപ്പന്റ് നൽകും. ജില്ലാ കളക്ടർമാർ, ജില്ലാ വികസന കമ്മീഷണർമാർ, സബ് കളക്ടർ എന്നിവരുമായി സഹകരിച്ച് കേരള സർക്കാർ നടപ്പാക്കുന്ന മുൻഗണനാ പദ്ധതികളിലും ജില്ലാ ഭരണകൂടങ്ങൾ നടപ്പാക്കുന്ന മറ്റ് പദ്ധതികളിലും പ്രവർത്തിക്കാനുള്ള അവസരം ലഭിക്കും. ഐ.എം.ജി യുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് കോഴ്‌സും ഉണ്ടായിരിക്കും. ഓൺലൈൻ പരീക്ഷ, വീഡിയോ അപ്ലോഡ്, അഭിമുഖം എന്നിവയിലൂടെയാണ് ഫെല്ലോസിനെ തെരഞ്ഞെടുക്കുന്നത്.

വിശദമായ നോട്ടിഫിക്കേഷനായി https://kyla.kerala.gov.in/ykfp സന്ദർശിക്കുക. http://reg.kyla.kerala.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ഓഗസ്റ്റ് 10ന് മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഇ-മെയിൽ: kyla.ykip@gmail.com. ഫോൺ: 0471-2517437 (10.30 AM – 6 PM വരെ മാത്രം)

Follow us on

Related News