പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

Jul 27, 2023 at 10:52 pm

Follow us on

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://polyadmission.org ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അപ്ലിക്കേഷൻ
നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിലേതെങ്കിലും ഒന്നും അല്ലെങ്കിൽ ജനന തീയതിയും നൽകി ഫലം അറിയാം. വെബ്സൈറ്റിലെ ‘check your allotment’,
‘check your Rank’ എന്നീ ലിങ്കുകൾ വഴിയാണ് പരിശോധിക്കേണ്ടത്.

അലോട്മെന്റ് ലഭിക്കുന്നവർ അലോട്ട്മെന്റ് ലഭിച്ച കോളജിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി
ഹാജരായി ഫീസ് അടച്ച് പ്രവേശനം നേട
ണം. ഇപ്പോൾ ലഭിച്ച അലോട്ട്മെന്റ് നിലനിർത്തി ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ
ആഗ്രഹിക്കുന്നവർ ഏറ്റവുമടുത്ത സർക്കാർ/എയ്ഡഡ് പോളിടെക്നിക്കിൽ അസ്സൽ
സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകും) രജിസ്റ്റർ ചെയ്യണം.

ഈ വിദ്യാർത്ഥികൾ രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം നേടിയില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദാകും. ലഭിച്ച അലോട്ട്മെന്റിൽ താൽപര്യമില്ലാത്തവരും
ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടപ്പെടും. അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെ
യ്യാനോ താൽപര്യമുള്ളവർ ഓഗസ്റ്റ് 2ന് വൈകീട്ട് 4ന് മുൻപ് പ്രവേശനം പൂർത്തിയാക്കണം. അലോട്ട്മെന്റ് ലഭിച്ചവർക്ക് ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനക്രമീകരണം
നടത്താൻ അവസരമുണ്ട്.

Follow us on

Related News