തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇന്ന് മന്ത്രിസഭാ യോഗം 97 അധിക ബാച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. ഓരോ ജില്ലയിലെയും പ്ലസ് വൺ അധിക ബാച്ചുകളുടെ എണ്ണവും സീറ്റുകളുടെ വർദ്ധനവും ഇങ്ങനെ;
പാലക്കാട് നാല് (4) ബാച്ചുകളിൽ ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ അധികമായി ലഭിക്കും. കോഴിക്കോട് പതിനൊന്ന് (11) ബാച്ചുകളിൽ നിന്നായി അറുന്നൂറ്റി അറുപത് (660) സീറ്റുകൾ. മലപ്പുറം അമ്പത്തിമൂന്ന് (53) ബാച്ചുകളിൽ നിന്നായി മൂവായിരത്തി ഒരുന്നൂറ്റി എൺപത് (3,180) സീറ്റുകൾ. വയനാട് നാല് (4) ബാച്ചുകളിൽ നിന്നായി ഇരുന്നൂറ്റി നാൽപത് (240) സീറ്റുകൾ.
കണ്ണൂർ പത്ത് (10) ബാച്ചുകളിൽ നിന്നായി അറുന്നൂറ് (600) സീറ്റുകൾ. കാസറഗോഡ് പതിനഞ്ച് (15) ബാച്ചുകളിൽ നിന്നായി തൊള്ളായിരം (900) സീറ്റുകളും അങ്ങനെ ആകെ തൊണ്ണൂറ്റി ഏഴ് (97) അധിക ബാച്ചുകളിൽ നിന്ന് അയ്യായിരത്തി എണ്ണൂറ്റി ഇരുപത് (5820) അധിക സീറ്റുകൾ ലഭ്യമാകും. പുതുതായി അനുവദിച്ച തൊണ്ണൂറ്റി ഏഴ് (97) ബാച്ചുകളിൽ അൻപത്തി ഏഴ് (57) എണ്ണം സർക്കാർ സ്‌കൂളുകളിലും നാൽപ്പത് (40) എണ്ണം എയിഡഡ് സ്‌കൂളിലുമാണ് അനുവദിച്ചിട്ടുള്ളത്. ഇതിലൂടെ സർക്കാർ സ്‌കൂളുകളിൽ മൂവായിരത്തി നാന്നൂറ്റി ഇരുപത് (3,420) എയ്ഡഡ് സ്‌കൂളുകളിൽ രണ്ടായിരത്തി നാന്നൂറ് (2400) സീറ്റുകളും അധികമായി ലഭിക്കുന്നതാണ്.