തിരുവനന്തപുരം:കേരളത്തിലെ മൂന്ന് ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും 52 സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് ഓൺലൈൻ മോപ് അപ്പ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘B.Pharm (LE)2022-Candidate Portal’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് B.Pharm (LE) 2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ജൂലൈ 26നു രാത്രി എട്ടു വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.
ലഭ്യമാകുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് 27 നു പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. തപാൽ, ഫാക്‌സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണികില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് എന്നിവ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.