കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിവിധ യു. ജി. പ്രോഗ്രാമുകളിലേയ്ക്ക് എൻ.എസ്.എസ്., എൻ.സി.സി., സ്പോർട്സ്, ഭിന്നശേഷി-അന്ധ-ഓർഫൻ-ട്രാൻസ്ജെൻഡർ എന്നീ സ്പെഷ്യൽ റിസർവേഷൻ വിഭാഗങ്ങളിലേയ്ക്കുളള അപേക്ഷകരുടെ പ്രവേശനത്തിനായുളള സെലക്ഷൻ നടപടികൾ ജൂലൈ 27ന് നടക്കും. രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലെ ലാംഗ്വേജ് ബ്ലോക്കിൽ സെലക്ഷൻ നടക്കും. യു.ജി. പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശനത്തിനായി ജൂൺ 23നകം അപേക്ഷ സമർപ്പിച്ചിട്ടുളള, മെറിറ്റിൽ പ്രവേശനം ലഭിച്ചിട്ടില്ലാത്ത മേൽ സൂചിപ്പിച്ച സ്പെഷ്യൽ കാറ്റഗറി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന അപേക്ഷകർ ജൂലൈ 27ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണെന്ന് സർവ്വകലാശാല അറിയിച്ചു.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...