പ്രധാന വാർത്തകൾ
‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരംശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തുംഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

എംജി സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ, വിവിധ ക്വാട്ടകളിലെ ബിരുദ പ്രവേശനം, സർട്ടിഫിക്കറ്റ് കോഴ്സ്

Jul 22, 2023 at 5:28 pm

Follow us on

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ഏകജാലക ബിരുദ പ്രവേശനത്തിന് സ്‌പോർട്‌സ്, ഭിന്നശേഷി ക്വാട്ടകളിലേക്കും എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലെ ഒഴിവുകളിലേക്കും ജൂലൈ 25 വൈകുന്നേരം നാലു വരെ അപേക്ഷിക്കാം. നിലവിലെ അപേക്ഷാ നമ്പരും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അതത് ക്വാട്ടകളിലേക്ക് ഓപ്ഷൻ നൽകാം. സ്‌പോർട് ക്വാട്ട സീറ്റുകളിലെ പ്രവേശനം കഴിഞ്ഞ വർഷം മേയിലെ സർവകലാശാലാ ഉത്തരവിന് വിധേയമായാണ് നടത്തുക.

സ്‌പോട്ട് അഡ്മിഷൻ ജൂലൈ 24മുതൽ
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഡാറ്റാ അനലിറ്റിക്‌സിൽ എം.എസ്.സി ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ് 2023 ബാച്ചിലേക്ക് എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റുകൾ ഒഴിവുണ്ട്.

യോഗ്യരായവർ അസൽ രേഖകളുമായി നാളെ(ജൂലൈ 24) രാവിലെ 10.30ന് കൺവെർജൻസ് അക്കാദമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 520) നേരിട്ട് ഹാജരാകണം. ഫോൺ: 8304870247

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൽ 2023 ബാച്ച് എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്(എസ്.സി-3), എം.എസ്.സി മാത്തമാറ്റിക്‌സ്(എസ്.സി-2) പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ അസൽ രേഖകളുമായി നാളെ(ജൂലൈ 24) രാവിലെ 10.30ന് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 8304870247.

മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസിൽ മാസ്റ്റർ ഓഫ് ടൂറിസം ആൻറ് ട്രാവൽ മാനേജ്‌മെൻറ് (എം.ടി.ടി.എം) പ്രോഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ അസൽ സർട്ടിിഫിക്കറ്റുകളുമായി ജൂലൈ 24ന് രാവിലെ 9.30ന് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481-2732922

സർട്ടിഫിക്കറ്റ് പ്രോഗ്രാം
മഹാത്മാഗാന്ധി സർവകലാശാലയുടെ ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന അപ്ലൈഡ് ക്രിമിനോളജി ആൻഡ് സൈബർ ഫോറൻസിക് സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. കോഴ്‌സ് ഫീസ് 5200 രൂപ.

അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ, അവയുടെ കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, കോഴ്‌സ് ഫീസ് എന്നിവയുമായി ജൂലൈ 26ന് ഡിപ്പാർട്ട്‌മെൻറിൽ എത്തണം. ഫോൺ: 8301000560

Follow us on

Related News