പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ

Jul 21, 2023 at 6:29 pm

Follow us on

തിരുവനന്തപുരം:വികാസ്ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ഇൻഫർമേഷൻ കം റിസർച്ച് ഓഫീസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. 36,000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താൽക്കാലിക നിയമനമാണ്. സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ് സ്ട്രീം സബ്ജക്ട് ഇവയിലേതെങ്കിലും ബിരുദാനന്തര ബിരുദം, ന്യൂനപക്ഷ വിഭാഗങ്ങൾക്കോ അല്ലെങ്കിൽ മറ്റേതെങ്കിലും വിഭാഗങ്ങൾക്കോ വേണ്ടിയുളള കേന്ദ്ര/സംസ്ഥാന പ്രോജക്ടുകൾ ചെയ്തുളള കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.

പ്രായപരിധി 18 നും 36 നും ഇടയിൽ (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുണ്ട്). ഉദ്യോഗാർഥികൾ പൂർണ്ണമായ ബയോഡേറ്റ, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ 31 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ്ഭവൻ നാലാംനില, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റിൽ (http://minoritywelfare.kerala.gov.in) ലഭ്യമാണ്.

Follow us on

Related News