കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻറ് ഡെവലപ്മെൻറ് സ്റ്റഡീസിൽ എം.എ ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്മെൻറ് സ്റ്റഡീസ് കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം(പാർട്ട് 3) മാർക്കോടെ ബിരുദം ഉള്ളവർ അസ്സൽ സർട്ടിഫിറ്റുകളുമായി ജൂലൈ 21ന് വൈകുന്നേരം നാലിനു മുൻപ് നേരിട്ട് വകുപ്പ് ഓഫീസിൽ ഹാജരാകണം. പട്ടിക ജാതി,പട്ടിക വർഗ വിദ്യാർഥികൾക്ക് മിനിമം പാസ് മാർക്ക് മതിയാകും. ഫോൺ: 8075909754.
മൂലമറ്റം എസ്.ജെ.എ.എച്ച്.ഇ.ആർ കോളജിലെ 2023 അഡ്മിഷൻ ബി.പി.ഇ.എഡ് കോഴ്സിൽ മാനേജ്മെൻറ് ക്വാട്ടയിൽ 22 സീറ്റുകൾ ഒഴിവുണ്ട്. ക്യാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യത ഉള്ളവർ ജൂലൈ 22ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജ് ഓഫീസിൽ എത്തണം. അഡ്മിഷൻറെ ഭാഗമായുള്ള കായിക ക്ഷമതാ പരീക്ഷയും അന്നു നടക്കും. അപേക്ഷാ ഫീസ് ആയ 1300 രൂപ ഓൺലൈൻ ആയി MGU online payment gateway ലെ Fee From Department ഹെഡിൽ അടച്ച് ചെലാൻ സമർപ്പിക്കണം.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി പഠന വകുപ്പിൽ പി.ജി. കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിനായി ജൂലൈ 24ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ടെക് നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി:ജനറൽ മെരിറ്റ്-7 സീറ്റുകൾ, എം.എസ്സി കെമിസ്ട്രി:ജനറൽ മെരിറ്റ് -7, എസ്.സി-2, എസ്.ടി-1, എം.എസ്സി ഫിസിക്സ്:ജനറൽ മെരിറ്റ്-6, എസ്.സി-2, എസ്.ടി-1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ജൂലൈ 24ന് രാവിലെ 10ന് കൺവർജൻസ് അക്കാദമിയ കോംപ്ലക്സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 302) നേരിട്ട് എത്തണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ( http://mgu.ac.in). ഫോൺ-9447712540
എം.ജി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസസിലെ സോഷ്യൽ സയൻസ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ(ജൂലൈ 21) വാക്ക്-ഇൻ-ഇൻറർവ്യൂ നടക്കും. പട്ടികജാതി/പട്ടിക വർഗ, ഈഴവ/തിയ്യ/ബില്ലവ, മറ്റ് പിന്നാക്കക്കാർ എന്നീ വിഭാഗങ്ങളിൽപെട്ടവർക്കാണ് അവസരം. 60 ശതമാനം മാർക്കോടെ പ്ലസ് ടൂ വിജയിച്ചവർക്ക് പങ്കെടുക്കാം. പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് പ്ലസ് ടൂവിന് 45 ശതമാനം മാർക്ക് മതി. യോഗ്യരായവർ രേഖകളുടെ അസ്സലുമായി നാളെ രാവിലെ പത്തിനും പതിനൊന്നിനുമിടയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ എത്തണം. ഫോൺ: 9717039874, ഇമെയിൽ: impss@mgu.ac.in
എം.ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് റോബോട്ടിക്സ് വകുപ്പിൽ എം.എസ്. സി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് കോഴ്സിൽ പട്ടിക വർഗ വിഭാഗത്തിൽ ഒഴിവുള്ള ഒരു സീറ്റിൽ ജൂലൈ 24ന് സ്പോട്ട് അഡ്മിഷൻ നടത്തും.
യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകളുമായി ഉച്ചയ്ക്ക് ഒരു മണിക്കു മുൻപ് കൺവർജൻസ് അക്കാദമിയ കോംപ്ലക്സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ 514) എത്തണം. ഫോൺ: 9895459052, 9605295506
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടത്തുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചിൽ പട്ടിക ജാതി വിഭാഗത്തിൽ പെട്ടവർക്ക് സംവരണം ചെയ്യപ്പെട്ടവ ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 21ന് രാവിലെ 11ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം.
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ എം.ടെക് എനർജി സയൻസ് ആൻഡ് ടെക്നോളജി പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 24ന് രാവിലെ 10ന് വകുപ്പ് ഓഫീസിൽ(റൂം നം. 302, കൺവെർഡൻസ് അക്കാദമിയ കോംപ്ലക്സ്) എത്തണം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ: 7736997254