തിരുവനന്തപുരം:പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണറേറ്റിൽ പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയാ ലാബിലേക്ക് ഗ്രാഫിക് ഡിസൈനറെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു. ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 20,000 രൂപയാണ് പ്രതിഫലം. പത്താം ക്ലാസ് ജയിച്ചിരിക്കണം. ഗ്രാഫിക് ഡിസൈനിങ് സോഫ്റ്റ് വെയറുകളിൽ പ്രാഗത്ഭ്യം ഉണ്ടായിരിക്കണം. വീഡിയോ എഡിറ്റിങ്, ഷൂട്ടിംഗ് എന്നിവയിലുള്ള അറിവും ജേണലിസം യോഗ്യതയും അഭികാമ്യം. അപേക്ഷകൾ സീൽ ചെയ്ത കവറിൽ ജൂലൈ 22നകം പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ, പൊതുവിതരണ ഉപഭോക്തൃ കമ്മീഷണറുടെ ഓഫീസ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. അഭിമുഖത്തിന്റെയും അഭിരുചി പരീക്ഷയുടെയും അടിസ്ഥാനത്തിലാകും നിയമനം. കവറിനു പുറത്ത് ‘ഗ്രാഫിക് ഡിസൈനർ അപേക്ഷ’ എന്നു രേഖപ്പെടുത്തണം.
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ
തിരുവനന്തപുരം: 2026 വർഷത്തെ വാർഷിക പരീക്ഷാ കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ...








