പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം നാളെ രാവിലെ 10മുതൽ

Jul 12, 2023 at 7:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം നാളെയും മാറ്റന്നാളുമായി (ജൂലൈ 13,14) നടക്കും.
പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് ഇന്ന് അർദ്ധ രാത്രിയിലോ നാളെ പുലർച്ചെയോ പ്രസിദ്ധീകരിക്കും. നാളെ
രാവിലെ 10മണി മുതൽ പ്രവേശനം ആരംഭിക്കും.

\"\"

ഏകജാലക സംവിധാനത്തിന്റെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും
അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ 2023 ജൂലൈ 10 വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു.ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 45394 വേക്കൻസിയിൽ പരിഗണിക്കുന്നതിനായി ലഭിച്ച
68739 അപേക്ഷകളിൽ 67596 അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുകയുണ്ടായി.

\"\"

സപ്ലിമെൻററി അലോട്ട്മെന്റിനായി അപേക്ഷിച്ചതിനുശേഷം മറ്റ് ക്വാട്ടകളിൽ പ്രവേശനം നേടിയ 194 അപേക്ഷകളും
ഓപ്ഷനില്ലാത്തതും മറ്റ് കാരണങ്ങളാൽ അർഹതയില്ലാത്തതുമായ 949 അപേക്ഷകളും സപ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല. സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി, ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് അലോട്ട്മെന്റിന് പരിഗണിച്ചിട്ടുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 13 ന് രാവിലെ 10 മണി മുതൽ 2023 ജൂലൈ 14 ന് വൈകിട്ട് 4 മണി വരെയുള്ള സമയ പരിധിക്കുള്ളിൽ നടത്തുന്നതാണ്.

\"\"

അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേആയ http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “Click for Higher
Secondary Admission” എന്ന ലിങ്കിലൂടെ പ്രവേശിക്കുമ്പോൾ കാണുന്ന ഹയർസെക്കണ്ടറി
അഡ്മിഷൻ വെബ്സൈറ്റിൽ ലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്കിലൂടെ ലഭിക്കും.

\"\"

Follow us on

Related News

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രം

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ മാർഗദീപം സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം സെപ്റ്റംബർ...