പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആശങ്കവേണ്ട: രണ്ടാം സപ്ലിമെന്ററി അലോട്മെന്റും ഉടൻ ഉണ്ടാകും

Jul 12, 2023 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് അർദ്ധരാത്രിയിലോ നാളെ പുലർച്ചെയോ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ 20ന് ശേഷം മറ്റൊരു സപ്ലിമെന്ററി അലോട്മെന്റ് കൂടി ഉണ്ടാകും. നിലവിൽ ആകെ 67,832 പേരാണ് സപ്ലിമെന്ററി അലോട്മെന്റിനായി അപേക്ഷിച്ചിട്ടുള്ളത്. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചവർക്ക് പുറമേ പുതിയതായി 4637 അപേക്ഷകർ കൂടി ഇത്തവണയുണ്ട്.

\"\"

ഇതിൽ മുഴുവൻ പേർക്കും ഒന്നാം സപ്ലിമെന്ററി അലോട്മെന്റിൽ പ്രവേശനം ലഭിക്കില്ല. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ല. ഇവർക്കായി മറ്റൊരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉടൻ വരും. ഇതിന് പുറമേ താലൂക്ക് തലത്തിലുള്ള പ്രവേശന നടപടികളും ഉണ്ടാകും.

\"\"

ജൂലൈ 13ന് രാവിലെ 10 മുതലാണ് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം ആരംഭിക്കുക. പ്രവേശനം നേടിയവർക്കുള്ള സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്മെന്റ് 19നാണ് പ്രസിദ്ധീകരിക്കുന്നത്. നാളത്തെ സപ്ലിമെന്ററി അലോട്മെന്റ് നേടുന്നവരുടെ
പ്രവേശനം കൂടി കഴിഞ്ഞാകും ഇത്.
സ്കൂളുകളിൽ ഏതെല്ലാം അധിക സീറ്റുകളും താൽക്കാലിക ബാച്ചുകളും അനുവദിക്കണമോ എന്ന് തീരുമാനിക്കുന്നതും ആദ്യത്തെ സപ്ലിമെന്ററി പ്രവേശനത്തിന് ശേഷമാകും. പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുമ്പോൾ വരുന്ന അവസരങ്ങളിലേക്കു മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർക്ക് സ്കൂൾ, സ്കീം മാറ്റത്തിനാകും ആദ്യം അവസരം നൽകുക. ഇതിനു ശേഷം രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് വരും.

\"\"

Follow us on

Related News