പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കാലിക്കറ്റ്‌ ഇന്റര്‍സോണ്‍ കലോത്സവത്തിന് തുടക്കം

Jul 12, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

തേഞ്ഞിപ്പലം:പാട്ടും പറച്ചിലുമായി കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ക്ക് തുടക്കം. എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയും ഗായകന്‍ അതുലും ചേര്‍ന്ന് സര്‍വകലാശാലാ കാമ്പസില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തതകളെ പരസ്പരം ശത്രുക്കളാക്കി മാറ്റുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്ന് എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അപരനില്ലാതെ നാം ഇല്ല, നമ്മുടെ സ്വത്വം ഇല്ല എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാനും എന്റെ മൊബൈല്‍ഫോണും എന്ന നിലയിലേക്ക് നാം ചുരുങ്ങുന്നതാണ് ഇന്നത്തെ അവസ്ഥ.

\"\"

കലയില്ലെങ്കില്‍ കലാപമുണ്ടാകുമെന്ന് തിരിച്ചറിയണമെന്നും രാമനുണ്ണി പറഞ്ഞു. കൂട്ടുകാരെക്കൊണ്ട് കൈയടിപ്പിച്ച് താളമിട്ട് പാട്ടുപാടി അതുല്‍ നറുകര കലോത്സവത്തിന് ഈണം പകര്‍ന്നു. ചടങ്ങില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍പേഴ്സണ്‍ ടി. സ്നേഹ അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗം ഡോ. ടി. വസുമതി, സെനറ്റംഗങ്ങളായ വി.എസ്. നിഖില്‍, ഡോ. കെ. മുഹമ്മദ് ഹനീഫ, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഷിബി, വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. സി.കെ. ജിഷ, യൂണിയന്‍ ഭാരവാഹികളായ വി.എം. ശ്രുതി, ടി.എ. മുഹമ്മദ് അഷ്റഫ്, ഡി.എസ്.യു. ചെയര്‍മാന്‍ എം.ബി. സ്നേഹില്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റേജിതര മത്സരങ്ങള്‍ വ്യാഴാഴ്ചയും തുടരും. 13 മുതല്‍ 16 വരെയാണ് സ്റ്റേജ് മത്സരങ്ങള്‍.

\"\"

Follow us on

Related News