SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:ഹയർസെക്കണ്ടറി വൊക്കേഷണൽ വിഭാഗം ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
http://admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ യൂസർ
ഐഡിയും (ഫോൺനമ്പർ), പാസ്സ് വേർഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്മെന്റ് ലഭിച്ച സ്
കൂളിൽ കോഴ്സിൽ ജൂലൈ 13 ഒരുമണിക്ക് മുൻപായി നിർബന്ധമായും സ്ഥിര പ്രവേശനം നേടേണ്ടതാണ്. ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പുതുതായി അലോട്ട്മെന്റ്
ലഭിച്ച സ്കൂളിൽ കോഴ്സിൽ സ്ഥിര പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. അലോട്ട്മെന്റുകൾ സംബന്ധിച്ച തുടർ നിർദേശങ്ങളും അറിയിപ്പുകളും
http://admission.dge.kerala.gov.in ലെ
Vocational Admission എന്ന ലിങ്കിൽ ലഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിലെ അലോട്ട്മെന്റ് ഉടൻ പ്രസിദ്ധീകരിക്കും.