SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം: പ്ലസ് വണ്‍ മെറിറ്റ് ക്വാട്ട സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. ഇന്ന് വരെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് ഉടൻ സപ്ലിമെന്ററി അലോട്ട് മെന്റ് പട്ടിക പ്രസിദ്ധീകരിക്കും. ഈ അലോട്ട്മെന്റ് ശേഷവും അവസരം ലഭിക്കാത്തവർക്കായി മറ്റൊരു സപ്ലിമെന്ററി അലോട്ട്മെന്റ് കൂടി ഉണ്ടാകും. അതിനു ശേഷം താലൂക്ക് തല പരിശോധന നടത്തി കൂടുതല്‍ സീറ്റ് അനുവദിക്കും. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റ് പൂർത്തിയായിട്ടും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പ്രവേശനം നേടാൻ കഴിയാതെ പുറത്ത് നിൽക്കുകയാണ്. മലബാറിലും പ്രത്യേകിച്ച് മലപ്പുറത്തും സീറ്റ് ക്ഷാമം രൂക്ഷമാണ്. അതേസമയം ctജൂലൈ 16 ന് ശേഷം എയിഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.വിദ്യാര്‍ഥികളുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണരുതെന്നും സീറ്റ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.