പ്രധാന വാർത്തകൾ
ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെJEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചുരാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനംന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളര്‍ഷിപ്പ്ബിഎസ്‌സി നഴ്‌സിങ്: എൻആർഐ സ്‌പോട്ട് അലോട്ട്‌മെന്റ് 24ന്സംസ്ഥാന സ്കൂൾ കായികമേള: ആദ്യദിനത്തിൽ ആതിഥേയരായ തിരുവനന്തപുരത്തിന്റെ മുന്നേറ്റംഒന്നിലധികം അയൺ ഗുളികകൾ കഴിച്ചു; കൊല്ലത്ത് 6 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽകായികമേളയ്ക്ക് കൊടിയേറി: നാളെമുതൽ കായിക മാമാങ്കം

KEAM 2023: അപേക്ഷ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്താൻ അവസരം

Jul 10, 2023 at 3:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:കേരള എൻജിനിയറിങ്, ആർക്കിടെക്ച്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾ അപേക്ഷയോടൊപ്പം സമർപ്പിച്ച വിവിധ സർട്ടിഫിക്കറ്റുകളിലെ പിഴവുകൾ തിരുത്തുന്നതിനും അർഹമായ സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിനാവശ്യമായ രേഖകൾ/ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കാതിരിക്കുകയും ചെയ്തവർക്ക് ഒരു അവസരം കൂടി നൽകുന്നു. വിദ്യാർഥികൾ http://cee.kerala.gov.in ൽ നൽകിയിട്ടുള്ള KEAM-2023 Candidate Portal -ൽ അവരവരുടെ അപേക്ഷാ നമ്പരും പാസ് വേഡും നൽകി ലോഗിൻ ചെയ്ത് പ്രൊഫൈൽ പേജ് പരിശോധിക്കണം. പുതുതായി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് വിദ്യാർഥികളുടെ പ്രൊഫൈൽ പേജിൽ ലഭ്യമായിട്ടുള്ള Certificate for Category എന്ന ലിങ്കിലൂടെ ജൂലൈ 13 വൈകിട്ട് നാലുവരെ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/രേഖകൾ സമർപ്പിക്കാം.

\"\"

സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും പിഴവുകൾ തിരുത്തുന്നതിനുമുളള അവസാന അവസരമായതിനാൽ തെറ്റുകളില്ലാത്ത സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നതിന് വിദ്യാർഥികൾ നിർബന്ധമായും ശ്രദ്ധിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

\"\"

Follow us on

Related News