SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഏകജാലക പ്രവേശനത്തിൻറെ രണ്ടാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു.
രണ്ടാം അലോട്ട്‌മെൻറ് ലഭിച്ചവർ നിശ്ചിത സർവ്വകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് പ്രവേശനം ഓൺലൈനിൽതന്നെ ഉറപ്പാക്കണം. സ്ഥിര പ്രവേശനം നേടുന്നവർ കോളജുകളിൽ നേരിട്ടെത്തി ട്യൂഷൻ ഫീസ് അടച്ച് പ്രവേശനം സ്ഥിരീകരിക്കണം.
താത്കാലിക പ്രവേശനത്തിന് കോളജുകളിൽ നേരിട്ട് എത്തേണ്ടതില്ല. സർവകലാശാലാ ഫീസ് ഓൺലൈനിൽ അടച്ച് താത്കാലിക പ്രവേശനം തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന അലോട്ട്‌മെൻറ് മെമ്മോ കോളജുകളിലേക്ക് ഈ മെയിൽ ചെയ്ത് ജൂലൈ ആറിനു മുൻപ് താത്കാലിക പ്രവേശനം ഉറപ്പാക്കണം. ഇതിൻറെ തെളിവായി കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.പ്രവേശവനവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ സമർപ്പിക്കുന്നതിന് കൺഫർമേഷൻ സ്ലിപ്പ് ആവശ്യമാണ്.
ഒന്നാം ഓപ്ഷൻ അലോട്ട് ചെയ്യപ്പെട്ടവർ സ്ഥിര പ്രവേശനം എടുക്കണം. ഇവർക്ക് താത്കാലിക പ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല . ജൂലൈ ആറിനു വൈകുന്നേരം നാലിനു മുൻപ് സർവകലാശാലാ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ച ശേഷം പ്രവേശനം ഉറപ്പാക്കാത്തവരുടെയും അലോട്ട്‌മെൻറ് റദ്ദാക്കപ്പെടും.
ഒന്നാം അലോട്ട്‌മെൻറിൽ പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിലും അതേ സ്ഥിതിയാണെങ്കിൽ ഇവർ കോളജുകളിൽ റിപ്പോർട്ട് ചെയ്യേണ്ടതില്ല.
ഒന്നാം അലോട്ട്‌മെൻറിൽ താത്കാലിക പ്രവേശനം എടുത്തവർക്ക് രണ്ടാം അലോട്ട്‌മെൻറിൽ മറ്റൊരു പ്രോഗ്രാമിലേക്കോ കോളേജിലേക്കോ ഹയർ ഓപ്ഷൻ വഴി അലോട്ട്‌മെന്റ് ലഭിച്ചാൽ ഇവർ മോഡ് ഓഫ് അഡ്മിഷൻ സെലക്ട് ചെയ്ത് പ്രസ്തുത കോളജുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം.