SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5ന് ആരംഭിക്കുകയാണ്. ക്ലാസ് തുടങ്ങുമ്പോൾ ഓരോ സ്കൂളിലും പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന തരത്തിൽ ഒരു പൊതുമീറ്റിങ് നടത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. സ്കൂൾ വിഭാഗത്തിലെ ക്ലാസുകളെ ബാധിക്കാത്ത തരത്തിൽ അസംബ്ലി ഹാളിൽ പ്ലസ് വൺ വിദ്യാർത്ഥികളെയും രക്ഷിതാക്കളേയും ഇരുത്തിയശേഷം പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്റ്, വൈസ് പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ആമുഖ വിശദീകരണം നൽകേണ്ടതാണ്. സ്കൂളിലെ ബാച്ചുകൾ ഏതൊക്കെയാണെന്നും ഓരോ ക്ലാസിലെയും ചുമതലയുള്ള അധ്യാപകരാരൊക്കെയെന്നും പരിചയപ്പെടുത്താം.
സ്കൂളിന്റെ പ്രവർത്തനസമയം, അച്ചടക്ക സംബന്ധിയായ കാര്യങ്ങൾ, ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, മയക്കുമരുന്നിനെതിരായ അവബോധം തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അറിയിക്കേണ്ടതാണ്.
സ്കൂളിന്‍റെയും പ്രിന്‍സിപ്പലിന്‍റെയും ക്ലാസ് ചുമതലയുള്ള അധ്യാപകന്‍/ അധ്യാപികയുടെയും ഫോണ്‍ നമ്പര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. അതോടൊപ്പം ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താവിന്‍റെ ഫോണ്‍ നമ്പര്‍ ക്ലാസ് ചുമതലയുള്ള അധ്യാപകർ ആദ്യ ദിവസം തന്നെ ശേഖരിച്ച് സൂക്ഷിക്കണം. ഒരു വിദ്യാര്‍ത്ഥി ക്ലാസിലെത്തിയില്ലെങ്കില്‍ ആ വിവരം രക്ഷിതാവിനെ വിളിച്ച് കൃത്യമായി തിരക്കണം.
നാളെ തന്നെ (4-7-2023) പ്ലസ് വൺ ക്ലാസ് മുറികൾ ശുചീകരിക്കേണ്ടതും ബഞ്ച്, ഡസ്ക് തുടങ്ങിയവ ക്രമീകരിക്കേണ്ടതുമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി അഡീഷണല്‍ ഡയറക്ടര്‍മാരും ആർ.ഡി.ഡി.മാരും ക്ലാസ് തുടങ്ങുന്ന ദിവസം പരമാവധി സ്കൂളുകളില്‍ സന്ദർശനം നടത്തി വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്ന പരിപാടികൾക്ക് നേതൃത്വം നൽകേണ്ടതാണ്.
ജൂലൈ 5 ന് ക്ലാസുകള്‍ ആരംഭിക്കുകയും തുടര്‍ന്ന് സപ്ലിമെന്‍ററി അലോട്ട്മെന്‍റ് നടക്കുകയും ചെയ്യും. താമസിച്ച് പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ നഷ്ടപ്പെട്ടത് പരിഹരിക്കുന്നതിന് അവര്‍ക്ക് എക്സ്ട്രാ ക്ലാസുകള്‍ ഏര്‍പ്പെടുത്തി പഠന നഷ്ടം പരിഹരിക്കും. സമയബന്ധിതമായി അലോട്ട്മെന്‍റുകള്‍ കൃത്യമായി നടത്തി, പ്രോസ്പെക്ടസില്‍ സൂചിപ്പിച്ചിരുന്നതുപോലെ ജൂലൈ 5 ന് തന്നെ ക്ലാസുകള്‍ ആരംഭിക്കാന്‍ സാധിക്കുന്നത് വലിയ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25 നാണ് ക്ലാസുകള്‍ ആരംഭിച്ചതെന്നും മന്ത്രി അറിയിച്ചു.