SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തേഞ്ഞിപ്പലം:ഉന്നതവിദ്യാഭ്യാസ വകുപ്പും കാലിക്കറ്റ് സര്‍വകലാശാലയും ചേര്‍ന്ന് നാലു വര്‍ഷ ബിരുദ പ്രോഗ്രാമുകളുടെ പാഠ്യപദ്ധതി രൂപവല്‍ക്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. 4-ന് സര്‍വകലാശാലാ ഇം.എം.എസ്. സെമിനാര്‍ കോംപ്ലക്‌സിലാണ് പരിപാടി. ഉച്ചക്ക് 2 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിക്കും. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ കാലിക്കറ്റിലും നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നതിനു മുന്നോടിയായാണ് ശില്‍പശാല.
