SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തിരുവനന്തപുരം:സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി. (കേരള) യിലേക്ക് സംസ്കൃതം വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നു. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർ നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി. സഹിതം ജൂലൈ 5ന് മുൻപായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി., വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം – 12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖത്തിന് ശേഷമായിരിക്കും തെരെഞ്ഞെടുപ്പ്. വിശദവിവരങ്ങൾ http://scert.kerala.gov.in ൽ ലഭ്യമാണ്.