പ്രധാന വാർത്തകൾ
10,12 ക്ലാസുകളിൽ 75 ശതമാനം ഹാജര്‍ നിർബന്ധമാക്കി: ഹാജർ ഇല്ലെങ്കിൽ പരീക്ഷ എഴുതനാകില്ല ഗുരുശ്രേഷ്ഠ പുരസ്കാരം 2025: അപേക്ഷ 10വരെഉറങ്ങിക്കിടന്ന കുട്ടികളുടെ കണ്ണിൽ സഹപാഠികൾ പശ ഒഴിച്ച് ഒട്ടിച്ചു: 7പേർ ആശുപത്രിയിൽഎല്ലാ സ്കോളർഷിപ്പിനും കൂടി ഒരുപരീക്ഷ: പുതിയ പരിഷ്ക്കാരം വരുന്നുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം: എഎച്ച്എസ്ടിഎത്രിവത്സര, പഞ്ചവത്സര എൽഎൽബി : ഓപ്ഷൻ സമർപ്പിക്കാംഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി

ബിടെക് ലാറ്ററൽ എൻട്രി: അപേക്ഷ ജൂൺ 26മുതൽ ജൂലൈ 20വരെ

Jun 24, 2023 at 4:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (ബിടെക് ലാറ്ററൽ എൻട്രി കോഴ്‌സുകളിലേക്ക്) ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനത്തിന് ജൂൺ 26 മുതൽ അപേക്ഷ നൽകാം. ജൂലൈ 20 വരെയാണ് അപേക്ഷ നൽകാൻ കഴിയുക. അപേക്ഷകർ 3 വർഷം/2 വർഷം(ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എഞ്ചിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോർഡ്/ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/ AICTE അംഗീകൃത സ്ഥാപനങ്ങൾ നിന്ന് നേടിയ ഡി.വോക്ക് യോഗ്യത നേടിയിരിക്കണം. 10+2 തലത്തിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി ബിരുദം നേടിയവർക്കും അപേക്ഷിക്കാം. മാത്തമാറ്റിക്‌സ് പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. യോഗ്യതാ പരീക്ഷ 45 ശതമാനം മാർക്കോടെ പാസ്സാകണം. സംവരണ വിഭാഗക്കാർ ആകെ 40 ശതമാനം മാർക്ക് നേടിയിരിക്കണം.

\"\"

അപേക്ഷാഫീസ് പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 500 രൂപയുമാണ്. വ്യക്തിഗത വിവരങ്ങൾ http://lbscentre.kerala.gov.in ൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ജൂലൈ 20 വരെ അപേക്ഷാഫീസ് അടക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിലാണ് കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുക. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 നമ്പറുകളിൽ ബന്ധപ്പെടണം.

\"\"

Follow us on

Related News