SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനത്തിന്‍റെ സ്പോര്‍ട്സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലേക്കുള്ള അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകളുമായി ബന്ധപ്പെട്ട് നാളെ(ജൂണ്‍ 24) വൈകുന്നേരം നാലിനു മുന്‍പ് പ്രവേശനം നേടണം.
ഇതിനു ശേഷം ഈ ക്വാട്ടകളിലേക്ക് പ്രവേശനം അനുവദിക്കില്ല. പ്രവേശന സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജുകള്‍ നിര്‍ദേശിക്കുന്ന സമയത്തുതന്നെ ഹാജരായി പ്രവേശനം നേടണം. അല്ലാത്ത പക്ഷം അവസരം നഷ്ടപ്പെടുന്നതാണ്.